ഭൂമി അതിശക്തിയായി വിറകൊണ്ടാല്‍.
ഭൂമി അതിന്റെ ഭാരങ്ങള്‍ പുറംതള്ളിയാല്‍.
മനുഷ്യന്‍ ചോദിക്കും: അതിനെന്തു പറ്റി?
അന്നാളില്‍ ഭൂമി അതിന്റെ വിവരമൊക്കെ പറഞ്ഞറിയിക്കും.
നിന്റെ നാഥന്‍ അതിനു ബോധനം നല്‍കിയതിനാലാണിത്.
അന്നാളില്‍ ജനം പല സംഘങ്ങളായി പുറപ്പെടും; തങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ നേരില്‍ കാണാന്‍.
"അതിനാല്‍, അണുത്തൂക്കം നന്മ ചെയ്തവന്‍ അത് കാണും."
അണുത്തൂക്കം തിന്മ ചെയ്തവന്‍ അതും കാണും.
