മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ?
അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്.
അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.
അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം!
"അവരോ, തങ്ങളുടെ നമസ്കാര കാര്യത്തില്‍ അശ്രദ്ധരാണ്."
അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്.
നിസ്സാരമായ സഹായം പോലും മുടക്കുന്നവരും.
