"പറയുക: ഞാന്‍ ശരണം തേടുന്നു, ജനങ്ങളുടെ നാഥനോട്."
ജനങ്ങളുടെ രാജാവിനോട്.
ജനങ്ങളുടെ ആരാധ്യനോട്.
ദുര്‍ബോധനം നടത്തി പിന്മാറുന്ന പിശാചിന്റെ ദ്രോഹത്തില്‍നിന്ന്.
"അവന്‍, മനുഷ്യ മനസ്സുകളില്‍ ദുര്‍ബോധനം നടത്തുന്നവനാണ്."
മനുഷ്യരിലും ജിന്നുകളിലും പെട്ടവനും.
